നമ്മുടേത് ഒരു മതേതര രാജ്യമാണല്ലോ. നാനാജാതി മതസ്ഥർ ഇന്ത്യ എന്ന ഒറ്റ വികാരത്തിൻ കീഴിൽ ഒന്നിക്കുന്നു.
ആനുകാലിക സംഭവങ്ങൾ ഈ വസ്തുത ശരി വയ്ക്കുന്നതല്ലെങ്കിലും ഞങ്ങളുടെ നാടായ അരയൻകാവിൽ ഇത് നൂറു ശതമാനം ശരിയാണ്. അരയൻകാവ് മതേതരത്വത്തിന്റെ ഉത്തമോദാഹരണമാണ്.
Gene malfunctioning-ലൂടെ വർഗീയതയുടെ വേരുകൾ കുട്ടികളിലേക്കും പകരുന്നുവെന്ന് ശാസ്ത്രം പോലും കണ്ടെത്തിയ ഈ നൂറ്റാണ്ടിൽ അരയൻകാവിന്റെ പുതുതലമുറ ഇതിനെയെല്ലാം തകർത്തെറിയുകയാണ്.
അന്യ മതസ്ഥരോടൊപ്പം ഒളിച്ചോടി പോകുന്ന മക്കളെ കണ്ട് അന്തം വിടുകയാണ് ഇന്നാട്ടുകാർ. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന വരുമാനം മക്കളിൽ മാത്രം ഇന്‍വെസ്റ്റ് ചെയ്യുന്ന മണ്ടന്മാരായ മാതാപിതാക്കളേ...
വൻ തുക മുടക്കി കുട്ടികളെ പഠിക്കുവാൻ അയക്കുന്നു. കൂടെ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഒരു ഒരു മൊബൈൽ ഫോണും.
പിന്നെ കുട്ടി ഒളിച്ചോടി കഴിഞ്ഞാണ് വീട്ടുകാർ അറിയുന്നത് തന്നെ. ഭർത്താവിന്റെ കയ്യും പിടിച്ച് വഴിയേ പോകുന്ന മക്കളെ നോക്കി ഇളിഭ്യരായിരിക്കുന്ന പലരും ഇവിടെയുണ്ട്.
മാതാപിതാക്കളുടെ അവസ്ഥ പരിതാപകരമാണെങ്കിലും കുട്ടികളുടെ ഈ പുരോഗമന ചിന്താഗതിയെ ഞാൻ അഭിനന്ദിക്കുന്നു.
നേരം പോയതറിഞ്ഞില്ല. ഞാൻ എഴുത്ത് നിർത്തുകയാണ്..
ബാഗിൽ ഡ്രസ്സ് അടുക്കിവക്കണം...അപ്പന്റെ പഴ്സിൽ നിന്നും രൂപ അടിച്ചു മാറ്റണം...
ഇപ്പോൾ സമയം 8.30 ..9.30നുള്ള കോട്ടയം ഫാസ്റ്റിൽ അവൾ വരും....
ശേഷം തിരശീലയിൽ.......

3 comments:
അപ്പോ... നീയും???
ലവൾടെ വീടെവിടെയാടേ..??...
എന്തായാലും ഫാവിജീവിതം ഫാസുരമാകട്ടെ
- sree...no comments.
Post a Comment