Tuesday, June 2, 2009

യാത്ര തുടരുകയാണ്....

എന്നാണ് യാത്ര ഇടവഴിയില്‍ നിന്നും വീതിയേറിയ തൊണ്ടില്‍ എത്തിയത്......?!!!
അറിയില്ലാ! ഒന്നറിയാം..
യാത്ര തുടരുകയാണ്....
നാട്ടുവഴികളില്‍ അമ്മയുടെ ഒക്കത്ത്,
അച്ഛന്റെ കൈവിരല്‍ തുമ്പില്‍ ആദ്യ യാത്രകള്‍....;
പിന്നീടെന്നോ ഒറ്റക്കായി....
ഇടതൊണ്ടുകളുടെ ഉയര്‍ന്ന അതിര്‍ ഭിത്തികല്‍ക്കിടയിലൂടെ....
കല്ലിളകി മാറിയ നടപ്പാതകളിലൂടെ...;
തൊട്ടാവാടി മുള്ളിന്റെ നോവേറ്റ്....
ആനിക്കാവിളയുടെ മാധുര്യം നുകര്‍ന്ന്...
ബാല്യത്തിലെ യാത്രകള്‍; ഗ്രുഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ...;
ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്‍മാരോടു തല്ലു കൂടി
അന്തിമയങുമ്പോള്‍ വീട്ടിലേക്കുള്ള യാത്ര അന്നൊക്കെ ഭീതിദമായിരുന്നു...
ജീവിതയാത്രയുടെ തുടര്‍പ്രക്രിയയിലെന്നോ ആ ഭീതി കൈമോശം വന്നു..
എന്നാണെന്നറിയില്ല അതു അതിജീവനത്തിന്റെ പാതയായി...
യാത്രകള്‍ പിന്നേയും ധാരാളം വേണ്ടി വന്നൂ...
നാല്‍ക്കവലകളില്‍ മുന്നോട്ടു നയിച്ചത് ദിശാബോധം മാത്രം...
വഴിമുട്ടി നിന്നപ്പൊഴൊക്കെ ആരൊക്കെയോ വിരല്‍ ചൂണ്ടി തന്നു..
ലക്ഷ്യം എങെന്നു ഉറപ്പില്ലെങ്കിലും.....
കാലം ഇടത്തൊണ്ടുകള്‍ക്ക് മേല്‍ അതിവേഗപാത പണിയുമ്പോള്‍....
യാത്രയുടെ വേഗം കൂട്ടേണ്ടിയിരിക്കുന്നൂ...