Sunday, October 4, 2009

പൂരപ്പറമ്പ്: അജ്മല്‍ കസബ്‌ നീ അറിയാന്‍...

പൂരപ്പറമ്പ്: അജ്മല്‍ കസബ്‌ നീ അറിയാന്‍...

വിവാഹം മരണമോ..?

യാത്ര വിരസമായിതുടങ്ങിയിരുന്നു..
മോഹങ്ങളും അവയെത്തിപ്പിടിക്കാനുള്ള തന്ത്രപ്പാടുകളും, അനുദിനം വഷളാകുന്ന സാമുഹിക അവസ്ഥയും ആരുടെയോ ചര്‍ച്ചാവിഷയം ആയി മുഴങ്ങുന്നു...
വിരസമായ മനസ് കാട്കേരവേ... അയാളുടെ ഒച്ച മുഴങ്ങി ...
വിവാഹം പുരുഷനെ സംബന്ധിചിടതോളവും അവന്റെ കൂടി മരണമാണ്....!!!
ആരോ കേള്‍ക്കാനായി അയ്യാള്‍ ഉറക്കുറക്കെ പറയുന്നു ...
ആസന്നമായ മരണത്തെ പ്രതി ചിന്തിച്ചു അയ്യാള്‍ക്ക് കാതോര്‍ത്തു...
സ്വതന്ത്രനായ പുരുഷന്റെ മരണമാണ് വിവാഹം....
ലഹരിയുടെ കെട്ടില്‍ അടുത്ത സീറ്റിലേക്ക് മറിഞ്ഞു സുഷുപ്തി പുല്‍കിയ അയാള്‍
സുഖമുള്ള കിനാവുകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയോ... ?

ശരിക്കും വിവാഹം ഭാര്യാ ഭര്‍ത്താക്കന്മാരുടെ മരണമാണോ...?
നെടുമാംഗല്ല്യത്തിന്റെ തിലകത്തില്‍ പുരുഷന്റെ മേല്‍വിലാസത്തില്‍ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ നഷ്ട വ്യക്തിത്വത്തെ പ്രതി വിലപിക്കാന്‍ മഹിളാ സംഖംങള്‍ ഉണ്ട്...


ഭാര്യയെ കൂടി സ്വന്തം മേല്‍വിലാസത്തില്‍ കൂട്ടപ്പെടുമ്പോള്‍...
അവളുടെ ചിന്തകള്‍....
അവളുടെ പ്രവര്‍ത്തികള്‍ , താത്പ്പര്യങ്ങള്‍
തന്റേതുകൂടി ആവുമ്പോള്‍.....
വെള്ളം ചേര്‍ക്കപ്പെടുന്ന പുരുഷത്വത്തെപ്രതി ആരും വാചാലരാവതതെന്തേ....!!!!!

Thursday, August 6, 2009

അജ്മല്‍ കസബ്‌ നീ അറിയാന്‍...

ഈ വാര്‍ത്ത വായിക്കൂ ....http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=5806290&BV_ID=@@@"
കസബ്‌നു എന്‍റെ മറുപടി ഞാന്‍ തയ്യാര്‍.....
പക്ഷെ...
കസബ്‌ നീ മനസിലാക്കണം.....
നിന്‍റെ സമൂഹത്തോട് പറയണം.......
ഭാരതീയര്‍ നിന്‍റെ സഹോദരര്‍ എന്ന്...
ലോകത്ത് മുസ്ലിം സഹോദരര്‍ ഭരണകൂടതാല്‍ ഏറ്റവും സംരക്ഷിക്കപ്പെടുന്നത് ഇന്ത്യയില്‍ ആണെന്ന്...
മത പ്രവാചകരോട് കാട്ടിയ സഹിഷ്ണുത ചാപലല്യംമോ, ഭീരുത്വമോ അല്ലെന്ന്....
എങ്കില്‍ കസബ്‌ മാരേ കയ്യ്‌ നീട്ടൂ ഇതാ രാഖി.....

Tuesday, June 2, 2009

യാത്ര തുടരുകയാണ്....

എന്നാണ് യാത്ര ഇടവഴിയില്‍ നിന്നും വീതിയേറിയ തൊണ്ടില്‍ എത്തിയത്......?!!!
അറിയില്ലാ! ഒന്നറിയാം..
യാത്ര തുടരുകയാണ്....
നാട്ടുവഴികളില്‍ അമ്മയുടെ ഒക്കത്ത്,
അച്ഛന്റെ കൈവിരല്‍ തുമ്പില്‍ ആദ്യ യാത്രകള്‍....;
പിന്നീടെന്നോ ഒറ്റക്കായി....
ഇടതൊണ്ടുകളുടെ ഉയര്‍ന്ന അതിര്‍ ഭിത്തികല്‍ക്കിടയിലൂടെ....
കല്ലിളകി മാറിയ നടപ്പാതകളിലൂടെ...;
തൊട്ടാവാടി മുള്ളിന്റെ നോവേറ്റ്....
ആനിക്കാവിളയുടെ മാധുര്യം നുകര്‍ന്ന്...
ബാല്യത്തിലെ യാത്രകള്‍; ഗ്രുഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ...;
ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്‍മാരോടു തല്ലു കൂടി
അന്തിമയങുമ്പോള്‍ വീട്ടിലേക്കുള്ള യാത്ര അന്നൊക്കെ ഭീതിദമായിരുന്നു...
ജീവിതയാത്രയുടെ തുടര്‍പ്രക്രിയയിലെന്നോ ആ ഭീതി കൈമോശം വന്നു..
എന്നാണെന്നറിയില്ല അതു അതിജീവനത്തിന്റെ പാതയായി...
യാത്രകള്‍ പിന്നേയും ധാരാളം വേണ്ടി വന്നൂ...
നാല്‍ക്കവലകളില്‍ മുന്നോട്ടു നയിച്ചത് ദിശാബോധം മാത്രം...
വഴിമുട്ടി നിന്നപ്പൊഴൊക്കെ ആരൊക്കെയോ വിരല്‍ ചൂണ്ടി തന്നു..
ലക്ഷ്യം എങെന്നു ഉറപ്പില്ലെങ്കിലും.....
കാലം ഇടത്തൊണ്ടുകള്‍ക്ക് മേല്‍ അതിവേഗപാത പണിയുമ്പോള്‍....
യാത്രയുടെ വേഗം കൂട്ടേണ്ടിയിരിക്കുന്നൂ...

Tuesday, May 12, 2009

ചതുരം

മരിച്ചവര്‍
ഒരിക്കലും മരിക്കാറില്ല
ചിലപ്പോള്‍
അവര്‍ മടങ്ങിവരും.

കറുത്ത ചതുരങ്ങളില്‍ നിന്നും
ഉയിര്‍ത്ത്
പലയിടത്തും
അലഞ്ഞ് നടക്കും.

വീടിന്റെ
ഉമ്മറത്ത്
തങ്ങളുടെ പടങ്ങളില്‍
ഇരട്ടവാലന്റെ
ചിത്രരചന കണ്ട് വേദനിക്കും.

പൊടി പിടിച്ച്
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന
കിടപ്പുമുറികളില്‍
വെറുതെ കയറുമ്പോള്‍
എട്ടുകാലിവലയില്‍ കുടുങ്ങും.

അവിടെ
കറങ്ങി നടക്കുന്ന
പഴയകാല നിശ്വാസങ്ങളെ അറിയും.

തൊടികളില്‍
കുട്ടികള്‍ എറിഞ്ഞുടച്ച
വെറ്റിലച്ചെല്ലം തിരയും.

‘മക്കളേ’ യെന്ന്
വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും
അവര്‍ ഹ്റുദയങ്ങള്‍ മുറിച്ച്
വേറിട്ടതറിയും.

പിന്നീട്
കാല്പാടുകളിലൂടെ
തിരിച്ച്
ചതുരങ്ങളില്‍ തന്നെ
കുടിയേറും.