Friday, June 17, 2011

പൂരപ്പറമ്പിലേക്ക്...


ഒരു നൂറ് കൂട്ടം പ്രശ്നങ്ങളാണ്.,
പണം എത്ര കിട്ടിയാലും തികയുന്നില്ല. പിന്നെ സമയം വളരെ നല്ലതായത് കൊണ്ട് തൊടുന്നതെല്ലാം പൊന്നായി മാറുന്ന അവസ്ഥയാണിപ്പോൾ. വീട്ടിൽ നിന്നും നടക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി. വള്ളം കാത്തു നിൽക്കുകയാണ്. അരയൻകാവ് – സ്രാങ്കുഴി തോട്ടിൽ എന്നാണാവോ ഒരു ബോട്ട് വരുന്നത്!!.. പണ്ട് കാലത്ത് ഇതൊരു റോഡ് ആയിരുന്നത്രെ..!!...എനിക്ക് കേട്ട് കേൾവി മാത്രമേ ഉള്ളൂ.

അവസാനം നീന്തി അരയൻകാവിൽ എത്തി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇന്നു പൂരപ്പറമ്പിൽ പോയത്. ഗോപുരം കടന്നു അകത്തേക്ക് കടന്നപ്പോൾ ഒരു തണുത്ത കാറ്റ് വീശി. കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിലേക്ക് കടന്ന ഒരു പ്രതീതി. പൂരപ്പറമ്പിൽ വന്ന് പോകുന്നവരുടെ തലയെണ്ണാൻ മാത്രം ആൽത്തറയിൽ 50 കഴിഞ്ഞ യുവതലമുറ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഇന്നു പക്ഷേ എണ്ണം കുറവാണ്. ഉള്ളവർ ആഗോള ചർച്ചകളിൽ മുഴുകി ഇരിക്കുകയാണ്. കല്യാണ മണ്ഡപത്തിന്റെ വരാന്തയിൽ നിന്നും പുകച്ചുരുളുകൾ പൊങ്ങുന്നുണ്ട്. സാധാരണ ഈ പുകവണ്ടികൾ കാണപ്പെടുന്നത് സേവാസംഘം ഓഫീസിനു മുന്നിലും കല്യാണമണ്ഡപത്തിന്റെ വരാന്തയിലുമാണ്.

ഞാൻ പതിയെ ആദ്യം പറഞ്ഞ ‘സ്റ്റേഷനി‘ലേക്ക് നടന്നു. ഫുട്ബോൾ കളി ആവേശകരമായി നടക്കുന്നു. കളിക്കുന്നതിലും രസകരം കളി കാണുന്നതും കളിക്ക് ശേഷമുള്ള കത്തി വയ്ക്കലുമൊക്കെയാണ്. ഞാനും മുൻപ് കളിക്കുമായിരുന്നു. കളിച്ച് കളിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടും എന്ന അവസ്ഥ വന്നപ്പോൾ നിർത്തി. നിർത്തിയതാണോ നിർത്തിപ്പിച്ചതാണോ എന്ന് ചോദിക്കരുത്. എന്തായാലും അതു കൊണ്ട് പല ഗുണങ്ങൾ ഉണ്ടായി. കുട്ടൻ ചേട്ടന്റെ കടയിലെ പറ്റുപടി നിർത്തി. തോമ്മാച്ചന്റെ ബേക്കറിയിൽ കേറാതായി. രാത്രി വീട്ടിൽ രണ്ട് കാലിൽ എത്താൻ തുടങ്ങിഅങ്ങനെ പല മാറ്റങ്ങൾ..!!!

ഇവിടെ എല്ലാവരും ഒരിക്കലെങ്കിലും ഇത്തരം മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും.
മാറ്റങ്ങൾ അനിവാര്യമാണ്. ചിലർ കല്യാണത്തിനു ശേഷം പൂരപ്പറമ്പ് വിടുന്നു. ചിലർ ജോലി കിട്ടിയതിനു ശേഷം..മറ്റ് ചിലർക്ക് ഇവിടം ഉപേക്ഷിക്കാനേ പറ്റില്ല.
നേരം ഇരുട്ടിത്തുടങ്ങി, അരയൻകാവിന്റെ ആത്മാവിനെ തൊഴുതു തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ മറ്റെല്ലാം മറന്നിരുന്നു

8 comments:

Sreekanth said...

കൊള്ളാം....
പൂരപ്പറമ്പുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഒത്തിരി പറയാനുണ്ടാകും..
എന്റെ അനുഭവങ്ങൾ ഞാനും ഇട്ടേക്കാം...

dipu said...

Congratulations.................
Special thanks for your approach

manu said...

-dipu thanks... keep n touch...

manu said...

- sree.. m waiting 4 ur post

Unknown said...

avide ulla pillere motham police campil paranjuvittilleee...

manu said...

-sumod ,ആ കാര്യമൊക്കെ പരഞ്ഞാൽ ഞാൻ
അകത്തു പൊകും.......!!!

Santhosh said...

Super Macha!!

ഇലക്ട്രോണിക്സ് കേരളം said...

കുറേ നാള്‍ പൂരപ്പറമ്പില്‍ കറങ്ങിയിട്ടുള്ളതാ...ഇപ്പോള്‍ ഒത്തിരി നാളായി വന്നിട്ട്.KSRTC സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പോലെയായോ പൂരപ്പറമ്പ്...തുടര്‍ന്നും എഴുതണേ..