Monday, September 16, 2013

രണ്‍ജി കഥക


രണ്‍ജി @ 50000 uro
.ശ്രീനാരായണ സ്ടോർസ്സിനോട്‌   ചേർന്നുള്ള ഗോപുരത്തിന്റെ  സൈഡിൽ, ഒരു മാസം മുമ്പേ കളഞ്ഞു പോയ  നമുടെ രണ്ജിയുടെ  ബൈക്കിന്റെ താകോൽ  അവിചാരിതമായി കണ്ടത് ..

.. സംഗതി സിമ്പിൾ അന്നേ പക്ഷെ കയ്യിൽ ഇരികു്ന കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ ആയിരുന്നു അത്.. പൂരപറമ്പില ഇരിപ് ഉറകാഞ്ഞിട്ടെ ആണേ പോഞ്ഞികര്യുടെ അടുത്ത് പോയി  mc vsop  മേടിച്ചത് ... ഒരു മാതിരി പലിശ കാരനെ കാശ് കൊടുത്തപോലെ ആയിരുന്നു ..... അടി കഴിഞ്ഞതും എവിടെ വച്ചോ ബൈകിന്റെ കീ നഷ്ട്ടപെട്ടു ... അയലത്തെ  വീട്ടിലെ അമ്മുവിന്റ്റ് തലയില്ലേ പേൻ നോക്കിയത് പോല്ലെയ അന്നേ  കൂടുകാർ എന്റെ വണ്ടിയുടെ താകോൽ  നോകിയത്..  പക്ഷെ കിട്ടിയില്ല  .

ഒരു താക്കോൽ പോയതിനാണോ ഇത്ര പ്രശ്നം എന്ന ചോദ്യം ..കൂട്ടുകാരിൽ ഉയ്യർനു .....പക്ഷെ സംഗതി അതല്ല.. ..ബൈകിന്റെ കീ യുടെ ഒപ്പം രണ്ജിയുടെ കാമുകി കൊടുത്ത keychain ഉണ്ടായിരുന്നു .. യഥാർത്ഥത്തിൽ  അതായിരുന്നു രണ്‍ജി തിരക്കി നടന്നത് ......

ഈ വിഷുവിന്‌  കയ്യീൽ  ഉള്ള ഓൾഡ്‌ മോഡൽ നോക്കിയ 3310.. മാറ്റി പുതിയ ഫോണ്‍ വാങ്ങാൻ ആണേ രണ്ജിയുടെ പുതിയ പ്ലാൻ ... .എങ്ങനെയോ ഒരു facebook മോഹം മനസ്സിൽ കയറികൂടി.. " എന്താ ദാസ എന്നികിത് നേരത്തെ തോനത്തെ " എന്ന മട്ടിൽ
വൈകിട്ട് പൂരപരംബിൽ കയറിയാൽ mind  facebook  ലാ  " എന്ത് ചെയ്യാം പിള്ളേരെ വരെ  FB  ൽ".... ..കൈയ്യിൽ ഉള്ളത് നുള്ളി പെറുക്കിയും അവിടുനും ഇവിടുന്നുമായി കടം മേടിച് രണ്‍ജി ഒരു  samsung  galaxy  android  എടുത്തു ..
ഒരു മാതിരി തീവ്രവാദികളുടെ കയ്യിൽ ബോംബ്‌ കിട്ടിയ അവസ്തയ്യിൽ  ആയിരുന്നു രണ്‍ജി ...ഒരു idea ഇല്ല . fb login  ചെയ്യാൻ ഇ-മെയിൽ  വേണം എന്ന പ്രാരംഭ ഉപദേശം തന്നത് പോഞ്ഞിക്കര, അതിന്റെ തുടര്നടപടി ആയി ശ്രീജേഷ് ...പിന്നെ അജ്മലും , രാഹുലും  പിന്നെ  സനൂപും .എല്ലാരും ഒരേ പോല്ലേ പറഞ്ഞ സ്ഥിക്ക് രണ്ജിയുടെ ആത്മവിശ്വാസം കൂടി ..അങ്ങനെ facebook  അക്കൗണ്ട്‌  റെഡി..തനിക്കെ എന്തോ അവാർഡ്‌ കിട്ടി  എന്ന mind ൽ രണ്ജിയുടെ re എന്ട്രൻസ്,അരയങ്കവിലെ പൂരപരമ്പ് ..  ഒരു തുടക്കകാരന്റെ എല്ലാ പോരായ്മയും രണ്ജിയിൽ ഉണ്ടായിരുന്നു ..fb  use  ചെയ്യാത്തതിന്റെ experience  കുറവ് .,,,

                                            വൈകാതെ തന്നെ രണ്‍ജി fb login  ചെയ്തു . ഒരായ്ച്ചകടന്നുപോയി ഒന്നും തന്നെ സംഭവിച്ചില്ല .ഒരു timepass ന് വേണ്ടി വിഷു ബമ്പർ ലോട്ടറി എടുത്തു ."എന്നികെ ഒടുക്കത്തെ ലക്ക് " എന്ന് സ്വയം പറഞ്ഞു വിശ്വസിച്ചിരുന്നു രണ്‍ജി.
പിറ്റേന്ന് രണ്ജിയുടെ fb ലെ  message  രണ്ജിയെ ആകെ മാറ്റി..തന്റെ facebook  profile നു 50,000 uro  prize money അടിച്ചു എന്ന message രണ്ജിയെ അത്ഭുധപെടുത്തി .. പക്ഷെ കഴിഞ്ഞ ദിവസം recharge  ചെയ്തെ തരാമോ എന്ന് പറഞ്ഞു വന്ന message  പോലെയാണോ ഇത് എന്ന സംശയം രണ്ജിയിൽ ഉടലെടുത്തു .വേറെ ഒന്നുമില്ല 100rs recharge  ചെയ്തെ തരണം , രണ്ജിയുടെ നല്ല മനസിന്‌  ആ നമ്പറിൽ 100rs നു ചാർജ് ചെയ്തെ കൊടുത്തു .ചാർജ് ചെയ്തെ കഴിഞ്ഞപോൾ ആ നമ്പറിൽ ഒരു വിളിച്ചു നോക്കി ..
             "പൂര തെറി'………പെണ്ണ് പണ്ടേ വീക്നെസ് അന്നു...
പക്ഷെ ഇത് അങ്ങനെ അല്ല , സംഗതി serious  ആണ് ..ആരുമറിയാതെ പോഞ്ഞികരയുടെ അച്ഛന്റെ അടുത്ത് പോയി ഒരു ഫുൾ മേടിച്ചു ..ഫുൾ മേടിച്ചേ കഴിഞ്ഞപ്പോൾ  URO യെ  പറ്റി ചോദിച്ചു ..ഇത്  setup ആണ് എന്ന് മനസിലായി ..ഇതിനെ പറ്റി രണ്‍ജി ആരോടും പറഞ്ഞിട്ടില്ല എന്നോര്കണം ..ഈ message നെ പറ്റി അറിഞ്ഞപോൾ  ചാപ്പാ കുരിശിലെ വിനീത് ശ്രീനിവാസന്റെ അതെ അവസ്ഥ ആയിരുന്നു രണ്ജിക്കെ.. money transfer ൽ ചെന്ന് uro എന്താണ് എന്നും അതിന്റെ വില എത്രെന്നും മനസില്ലാക്കിയ രണ്‍ജി  പിന്നീടു detailed ആയി ചിന്തിക്കാൻ തുടങ്ങി .കണക്കു കൂട്ടിയപോൾ ഏകദേശം കോടികൾ ആയി മനസ്സിൽ ..വന്ന message  ൽ പറഞ്ഞതുപോല്ലേ ആദ്യത്തെ 25,000 inr send ചെയ്താൽ മാത്രമേ 50,000 uro ഡ്രാഫ്റ്റ്‌ ആയോ ആ അക്കൗണ്ട്‌ലോ തരികയുള് .. പെട്ടന്ന് എവിടുന്ന് 25,000 inr  എന്ന ചിന്ത രന്ജിയീയെ പലിശക്കാരൻ അണ്ണാച്ചി ടെ അടുതെതിച്ചു ..പലിശ കൂടുതല്ലാണ് എന്നാല്ലും കിട്ടാൻ പോവുനത് കോടികളാണ് ..രണ്‍ജി സന്തോഷം കൊണ്ട് തുള്ളിച്ചാടി ..ജീവിതത്തിൽ ആദ്യമായിട്ടാണ് രണ്‍ജി 25,000 രൂപ കാന്നുനത്.വൈകാതെ തന്നെ അരയന്കാവിൽ കൂടുകര്കിടയിൽ ഈ വാർത്ത‍ പടര്ന്നു ..രണ്ജികെ എന്തിനാ എത്രയും അധികം കാശ് ?..രണ്‍ജി വന്നപ്പോൾ തന്നെ  ഇതിനെ പറ്റി ചോദിച്ചു ...പക്ഷെ രഞ്ജി കൃത്യമായി ഒന്നും പറഞ്ഞില്ല ..അവസാനം രഞ്ജി അത് പറഞ്ഞു ...


   ഇതു കേട്ടതും മുട്ടൻ ചിരി ..ചിരി എന്ന് പറഞ്ഞാൽ  രണ്ജിയെ എല്ലാരും കൂടി  bolt  ആക്കി ....സെരികും രണ്‍ജി ചമ്മി നാറി ..പിന്നീടു ആ fb  message  കാണിച്ചു ...സംഗതി പണി പാളി എന്നെ മനസിലാക്കിയ രഞ്ജി ഒന്ന് മിണ്ടാൻ ആവാതെ നിന്നു.
"””” ഡാ രഞ്ജി ഇതു വെറും തട്ടിപാന്നെ. ഇതിൽ പറഞ്ഞതുപോലെ 50,000 uro ഒന്നും കിട്ടത്തില്ല ..ഇത് നിന്റെ കയ്യിൽ നിന്നും മേടിക്കാൻ ഉള്ള വേലയാണ്  .. നീ ഇപ്പോൾ 25,000 രൂപ കൊടുകുമ്പോൾ ഒപ്പം നിന്റെ അക്കൗണ്ട്‌ നമ്പറും ചോദിക്കും , അല്ല നിന്റെ അക്കൗണ്ട്‌ ൽ എന്തെ കിണ്ടി ഉണ്ടായിട്ട ..അങ്ങനെ നിന്റെ കയ്യിൽ ഉള്ള കാശ് പോഗും എന്നല്ലാതെ 50,000 uro  പോയിട്ടേ 1 uro  പോലും കിട്ടില്ല""""
കാര്യത്തിന്റെ സീരിയസ് മനസിലാക്കിയ രന്ജികെ, പക്ഷെ തന്റെ സങ്കടത്തെ നിയന്ദ്രികാൻ ആയില്ല .. ഫ്രണ്ട്സ് ഇപോയും കളിയാക്കൽ നിർത്തിയിരുനില്ല..ഇതെല്ലാം കഴിഞ്ഞു വിഷമിച്ചേ ഗോപുരത്തിന്റെ side ൽ നിൽകുമ്പോൾ ആണ് കാണാതെ പോയ ബൈക്ക് key with keychain രഞ്ജി കണ്ടത് ... "ശെ"  ദൈവമേ ആണ്ടെ ഇരികുന്നു താകോൽ ..ഇതിനു വേണ്ടിയാണു ഈ പൂരപരമ്പ് മൊത്തം തിരകിയത് ..എല്ലാം കൂടി ഓർത്തപോൾ രണ്‍ജി ഒന്ന് ഉറക്കെ ചിരിച്ചു ..അരയാന്കാവ് അപോയും ഹാപ്പി ആയിരുന്നു..ബൈക്കിന്റെ കീ മുറുകെ പിടിച്ചു രഞ്ജി.
നാളെ വിഷു , വിഷു ബമ്പർ ലോട്ടറി result പേപ്പറിൽ നോക്കിയപോൾ രഞ്ജി എടുത്ത ലോട്ടറി ക്ക് 1000 രൂപ അടിച്ചു ..50,000 uro ക്ക് പകരം സങ്കടം മാറ്റാൻ അരയങ്കവിൽ അമ്മ തന്നതായിരികും ...ഇതു എനിക്ക് അര്ഹത  ഉള്ളതാന്നു എന്ന വിശ്വാസത്തിൽ പൂരപരംബിൽ ലേക്ക്   തിരിഞ്ഞു രണ്‍ജി....


short story by,
Ajeesh.K.R
Arayankavu











Thursday, June 23, 2011

പവർ കട്ട് നല്ലതാണ് !!

ടൈറ്റിൽ കണ്ടിട്ടു കെ.എസ്.ഇ.ബി ഇറക്കിയ പുതിയ പരസ്യത്തിന്റെ ക്യാപ്ഷൻ ആണെന്നു വിചാരിക്കണ്ട.
ഹൊ സമാധാനമായി, ഞൻ വിചാരിച്ചു ഞങ്ങടെ ലാലേട്ടനെ കെ.എസ്.ഇ .ബി പരസ്യത്തിൽ നിന്നു മാറ്റിയെന്ന്.
“കറ നല്ലതാണു”.. ഡിറ്റർജന്റ് കമ്പനി ഇതു പറയുന്നതിനു പിന്നിലെ ലോജിക് നമുക്കു മനസിലാക്കാം, പക്ഷെ പവർ കട്ട് നല്ലതാണൊ?
കേരളത്തിൽ നിന്നു പവർ കട്ട് എന്ന മാറാവ്യാധിയെ തുടച്ചു മാറ്റിയിട്ടു വർഷങ്ങളായി. പിന്നെ ഇപ്പോൾ ഇതിനെന്തു പ്രസക്തി? മൂലമറ്റം പവർ പ്ലാന്റിലെ തീ പിടുത്തം മൂലം പവർ കട്ട്  വീണ്ടും ആനുകാലിക പ്രസക്തി നേടിയിരിക്കുകയാണ്.
ഓഫീസിൽ നിന്നു വന്നാൽ സർവൻ പിന്നെ കമ്പ്യുട്ടറിനു മുന്നിൽ ഇരിപ്പാണ്..ഓഫീസിലും സർവൻ
കമ്പ്യുട്ടറിനു മുന്നിൽ തന്നെ. ഓഫീസിനും വീടിനും ഇടക്കുള്ള യാത്രയിലോ മൊബൈൽ ചാറ്റിങ്ങും.. ഈ സോഷ്യൽ നെറ്റ് വർക്കുകളുടെ ചെറിയ പതിപ്പു മൊബൈലിലും ഉണ്ടല്ലൊ.. പിന്നെ ഒരു ഭംഗിക്ക് ചെവിയിൽ ഹെഡ്സെറ്റ് എന്ന കിടുതാപ്പും തിരുകും.പിന്നെ സ്വസ്ഥം. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് വെക്കണം , കാറിൽ സീറ്റ് ബെൽറ്റ്... ബസിലൊ? ബസിൽ യാത്ര ചെയ്യണേൽ ഹെഡ്സെറ്റ് മസ്റ്റാ.... (വരും കാലങ്ങളിൽ ഇതും ഒരു നിയമം ആക്കണേ.. ബസിൽ നടക്കുന്ന വിക്രിയകളിൽ നിന്നു ഒരു പരിധി വരെ മോചനം കിട്ടുമല്ലൊ.)
     ഇനി കാര്യത്തിലേക്ക് കടക്കാം. സർവന്റെ ഈ ശീലങ്ങൾ കാരണം വിഷമിക്കുന്നതു പാവം അമ്മയും അച്ചനുമാണ്.“ മകൻ വീട്ടിൽ ഉണ്ടെന്നു പോലും തോന്നാറില്ല , വന്നാൽ മുറിയിൽ കെറി ഒരെ ഇരിപ്പാണു . ഫെയ്സ് ബുക്കും , യുട്യൂബും, ബ്ളോഗും ഒക്കെയാണു അവന്റെ ലോകം. ശരീരം ഭൂമിയിലും മനസ്സ് ഓൺലൈനും അതാ അവന്റെ അവസ്ഥ. ” അമ്മ പരാതിപെട്ടി തുറന്നു. “ ഏതു നേരത്താണൊ കമ്പ്യുട്ടർ വാങ്ങാൻ തോന്നിയത്, അതെങ്ങനാ ഇപ്പൊ ഇതില്ലാതെ പഠിക്കാൻ പറ്റില്ലന്നു പറഞ്ഞാൽ ആരായലും വാങ്ങിക്കൊടുക്കും. ഹാ.. അന്നു ആ കാശിനു 3 പവന്റെ ഒരു മാല വാങ്ങായിരുന്നു. ഇളയ പുത്രന്റെ കാര്യം പിന്നെ പറയണ്ട, റ്റി.വി റിമോട്ട് കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും വേണ്ട, 24 മണിക്കൂറും അതിനു മുന്നിൽ ഇരുന്നോളും. ഇരിക്കുന്നതു പോട്ടെ ഒന്നു പർചേസിങ്ങിനു കൂടെ കൂട്ടാൻ പറ്റുമൊ..അപ്പൊ തുടങ്ങും ബെൻ10 ന്റെ വാച്ച് , പോക്കിമൊന്റെ ബാഗ്... 

ഞാൻ ഈ പരാതികളൊക്കെ ആരൊടു പറയും. സമപ്രായക്കാരായ, എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇതു തന്നെ. ”
അങ്ങനെ ഇരിക്കെയാണ് മൂലമറ്റം പവർ പ്ലാന്റിനു തീ പിടിച്ചതും, പവർ കട്ട് വീണ്ടും സജീവമായതും.പതിവുപൊലെ സർവൻ ഇന്നും ഓൺലൈൻ തന്നെയാണ്. സമയം ക്രിത്യം 7.30 ആയപ്പൊ ദേ വരുന്നു പവർ കട്ട് , ഫെയ്സ് ബുക്കിൽ നിന്നും സൈൻ ഔട്ട് ചെയ്യാൻ പൊലും സമയം കൊടുക്കാതെ യു.പി.എസ് ബീപ് ബീപ് അടിച്ചു നിന്നു. സർവനു ആകെ ഒരു മരവിപ്പു പൊലെ അവൻ അലമുറയിട്ടു കരയാൻ തുടങ്ങി...
അമ്മയും അച്ഛനും റൂമിലെക്കു ഒടിവന്നു. സർവൻ അപ്പൊൾ കട്ടിലിൽ മലർന്നു കിടന്നു കരയുകയാണു.“ സരമില്ല മോനേ.. ഭുമിയിലേക്ക് ആദ്യമായി വന്നപ്പോളും നീ ഇതു പോലെ കരഞ്ഞിരുന്നു....”
അങ്ങനെ വളരെ നാളുകൾക്കു ശേഷം അവർക്കു തങ്ങളുടെ മകനെ തിരിച്ചു കിട്ടി..അര മണിക്കുർ നേരത്തെക്കെങ്കിലും!!
സർവനെ പൊലെ മൌസ് പൊട്ടറ്റോകളായ സന്താനങ്ങളുള്ള മാതാപിതാക്കൾക്ക് ഈ പവർ കുട്ട് ഒരനുഗ്രഹമല്ലേ?..
അതെ കറ മാത്രമല്ല.. പവർ കട്ടും നല്ലതാണ്! 


Friday, June 17, 2011

പൂരപ്പറമ്പിലേക്ക്...


ഒരു നൂറ് കൂട്ടം പ്രശ്നങ്ങളാണ്.,
പണം എത്ര കിട്ടിയാലും തികയുന്നില്ല. പിന്നെ സമയം വളരെ നല്ലതായത് കൊണ്ട് തൊടുന്നതെല്ലാം പൊന്നായി മാറുന്ന അവസ്ഥയാണിപ്പോൾ. വീട്ടിൽ നിന്നും നടക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി. വള്ളം കാത്തു നിൽക്കുകയാണ്. അരയൻകാവ് – സ്രാങ്കുഴി തോട്ടിൽ എന്നാണാവോ ഒരു ബോട്ട് വരുന്നത്!!.. പണ്ട് കാലത്ത് ഇതൊരു റോഡ് ആയിരുന്നത്രെ..!!...എനിക്ക് കേട്ട് കേൾവി മാത്രമേ ഉള്ളൂ.

അവസാനം നീന്തി അരയൻകാവിൽ എത്തി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇന്നു പൂരപ്പറമ്പിൽ പോയത്. ഗോപുരം കടന്നു അകത്തേക്ക് കടന്നപ്പോൾ ഒരു തണുത്ത കാറ്റ് വീശി. കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിലേക്ക് കടന്ന ഒരു പ്രതീതി. പൂരപ്പറമ്പിൽ വന്ന് പോകുന്നവരുടെ തലയെണ്ണാൻ മാത്രം ആൽത്തറയിൽ 50 കഴിഞ്ഞ യുവതലമുറ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഇന്നു പക്ഷേ എണ്ണം കുറവാണ്. ഉള്ളവർ ആഗോള ചർച്ചകളിൽ മുഴുകി ഇരിക്കുകയാണ്. കല്യാണ മണ്ഡപത്തിന്റെ വരാന്തയിൽ നിന്നും പുകച്ചുരുളുകൾ പൊങ്ങുന്നുണ്ട്. സാധാരണ ഈ പുകവണ്ടികൾ കാണപ്പെടുന്നത് സേവാസംഘം ഓഫീസിനു മുന്നിലും കല്യാണമണ്ഡപത്തിന്റെ വരാന്തയിലുമാണ്.

ഞാൻ പതിയെ ആദ്യം പറഞ്ഞ ‘സ്റ്റേഷനി‘ലേക്ക് നടന്നു. ഫുട്ബോൾ കളി ആവേശകരമായി നടക്കുന്നു. കളിക്കുന്നതിലും രസകരം കളി കാണുന്നതും കളിക്ക് ശേഷമുള്ള കത്തി വയ്ക്കലുമൊക്കെയാണ്. ഞാനും മുൻപ് കളിക്കുമായിരുന്നു. കളിച്ച് കളിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടും എന്ന അവസ്ഥ വന്നപ്പോൾ നിർത്തി. നിർത്തിയതാണോ നിർത്തിപ്പിച്ചതാണോ എന്ന് ചോദിക്കരുത്. എന്തായാലും അതു കൊണ്ട് പല ഗുണങ്ങൾ ഉണ്ടായി. കുട്ടൻ ചേട്ടന്റെ കടയിലെ പറ്റുപടി നിർത്തി. തോമ്മാച്ചന്റെ ബേക്കറിയിൽ കേറാതായി. രാത്രി വീട്ടിൽ രണ്ട് കാലിൽ എത്താൻ തുടങ്ങിഅങ്ങനെ പല മാറ്റങ്ങൾ..!!!

ഇവിടെ എല്ലാവരും ഒരിക്കലെങ്കിലും ഇത്തരം മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും.
മാറ്റങ്ങൾ അനിവാര്യമാണ്. ചിലർ കല്യാണത്തിനു ശേഷം പൂരപ്പറമ്പ് വിടുന്നു. ചിലർ ജോലി കിട്ടിയതിനു ശേഷം..മറ്റ് ചിലർക്ക് ഇവിടം ഉപേക്ഷിക്കാനേ പറ്റില്ല.
നേരം ഇരുട്ടിത്തുടങ്ങി, അരയൻകാവിന്റെ ആത്മാവിനെ തൊഴുതു തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ മറ്റെല്ലാം മറന്നിരുന്നു

Monday, June 13, 2011

പ്രഭാതം

ആകാശത്തിന്റെ
വിതാനങ്ങളിലൂടെ പറന്നു പോകുന്നു,പക്ഷികള്‍.....
കാറ്റ്
ഓടി നടന്ന്
ഓരോ ഇലകളെയും ഉണര്‍ത്തുന്നു..........
മുറ്റത്ത്
ഇളംവെയില്‍ വീണുകിടക്കുന്നു।
ഓരോ പൂവും
വിടരാന്‍ തുടങ്ങുന്നുണ്ട്।
ശാന്തവും
സൌമ്യവും
തണുത്തതുമായ പ്രഭാതം।
കര്‍മങ്ങളുടെ
അഴിയാക്കുരുക്കുകളിലെക്ക്....
ഇവിടെ തുടങ്ങുന്നു....
ഒരു ദിവസം............

Sunday, June 12, 2011

മതേതരത്വം അരയന്‍കാവില്‍

നമ്മുടേത് ഒരു മതേതര രാജ്യമാണല്ലോ. നാനാജാതി മതസ്ഥർ ഇന്ത്യ എന്ന ഒറ്റ വികാരത്തിൻ കീഴിൽ ഒന്നിക്കുന്നു.
ആനുകാലിക സംഭവങ്ങൾ ഈ വസ്‌തുത ശരി വയ്ക്കുന്നതല്ലെങ്കിലും ഞങ്ങളുടെ നാടായ അരയൻകാവിൽ ഇത് നൂറു ശതമാനം ശരിയാണ്‌. അരയൻകാവ് മതേതരത്വത്തിന്റെ ഉത്തമോദാഹരണമാണ്‌.
Gene malfunctioning-ലൂടെ വർഗീയതയുടെ വേരുകൾ കുട്ടികളിലേക്കും പകരുന്നുവെന്ന് ശാസ്ത്രം പോലും കണ്ടെത്തിയ ഈ നൂറ്റാണ്ടിൽ അരയൻകാവിന്റെ പുതുതലമുറ  ഇതിനെയെല്ലാം തകർത്തെറിയുകയാണ്‌.
അന്യ മതസ്ഥരോടൊപ്പം ഒളിച്ചോടി പോകുന്ന മക്കളെ കണ്ട് അന്തം വിടുകയാണ്‌ ഇന്നാട്ടുകാർ. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന വരുമാനം മക്കളിൽ മാത്രം ഇന്‍വെസ്റ്റ്‌ ചെയ്യുന്ന മണ്ടന്മാരായ മാതാപിതാക്കളേ...
വൻ തുക മുടക്കി കുട്ടികളെ പഠിക്കുവാൻ അയക്കുന്നു. കൂടെ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഒരു ഒരു മൊബൈൽ ഫോണും.
പിന്നെ കുട്ടി ഒളിച്ചോടി കഴിഞ്ഞാണ്‌ വീട്ടുകാർ അറിയുന്നത് തന്നെ. ഭർത്താവിന്റെ കയ്യും പിടിച്ച് വഴിയേ പോകുന്ന മക്കളെ നോക്കി ഇളിഭ്യരായിരിക്കുന്ന പലരും ഇവിടെയുണ്ട്.
മാതാപിതാക്കളുടെ അവസ്ഥ പരിതാപകരമാണെങ്കിലും കുട്ടികളുടെ ഈ പുരോഗമന ചിന്താഗതിയെ ഞാൻ അഭിനന്ദിക്കുന്നു.


നേരം പോയതറിഞ്ഞില്ല. ഞാൻ എഴുത്ത് നിർത്തുകയാണ്‌..
ബാഗിൽ ഡ്രസ്സ് അടുക്കിവക്കണം...അപ്പന്റെ പഴ്സിൽ നിന്നും രൂപ അടിച്ചു മാറ്റണം...
ഇപ്പോൾ സമയം 8.30 ..9.30നുള്ള കോട്ടയം ഫാസ്റ്റിൽ അവൾ വരും....
ശേഷം തിരശീലയിൽ.......

Sunday, October 4, 2009

പൂരപ്പറമ്പ്: അജ്മല്‍ കസബ്‌ നീ അറിയാന്‍...

പൂരപ്പറമ്പ്: അജ്മല്‍ കസബ്‌ നീ അറിയാന്‍...

വിവാഹം മരണമോ..?

യാത്ര വിരസമായിതുടങ്ങിയിരുന്നു..
മോഹങ്ങളും അവയെത്തിപ്പിടിക്കാനുള്ള തന്ത്രപ്പാടുകളും, അനുദിനം വഷളാകുന്ന സാമുഹിക അവസ്ഥയും ആരുടെയോ ചര്‍ച്ചാവിഷയം ആയി മുഴങ്ങുന്നു...
വിരസമായ മനസ് കാട്കേരവേ... അയാളുടെ ഒച്ച മുഴങ്ങി ...
വിവാഹം പുരുഷനെ സംബന്ധിചിടതോളവും അവന്റെ കൂടി മരണമാണ്....!!!
ആരോ കേള്‍ക്കാനായി അയ്യാള്‍ ഉറക്കുറക്കെ പറയുന്നു ...
ആസന്നമായ മരണത്തെ പ്രതി ചിന്തിച്ചു അയ്യാള്‍ക്ക് കാതോര്‍ത്തു...
സ്വതന്ത്രനായ പുരുഷന്റെ മരണമാണ് വിവാഹം....
ലഹരിയുടെ കെട്ടില്‍ അടുത്ത സീറ്റിലേക്ക് മറിഞ്ഞു സുഷുപ്തി പുല്‍കിയ അയാള്‍
സുഖമുള്ള കിനാവുകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയോ... ?

ശരിക്കും വിവാഹം ഭാര്യാ ഭര്‍ത്താക്കന്മാരുടെ മരണമാണോ...?
നെടുമാംഗല്ല്യത്തിന്റെ തിലകത്തില്‍ പുരുഷന്റെ മേല്‍വിലാസത്തില്‍ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ നഷ്ട വ്യക്തിത്വത്തെ പ്രതി വിലപിക്കാന്‍ മഹിളാ സംഖംങള്‍ ഉണ്ട്...


ഭാര്യയെ കൂടി സ്വന്തം മേല്‍വിലാസത്തില്‍ കൂട്ടപ്പെടുമ്പോള്‍...
അവളുടെ ചിന്തകള്‍....
അവളുടെ പ്രവര്‍ത്തികള്‍ , താത്പ്പര്യങ്ങള്‍
തന്റേതുകൂടി ആവുമ്പോള്‍.....
വെള്ളം ചേര്‍ക്കപ്പെടുന്ന പുരുഷത്വത്തെപ്രതി ആരും വാചാലരാവതതെന്തേ....!!!!!