എന്നാണ് യാത്ര ഇടവഴിയില്‍ നിന്നും വീതിയേറിയ തൊണ്ടില്‍ എത്തിയത്......?!!!
അറിയില്ലാ! ഒന്നറിയാം..
യാത്ര തുടരുകയാണ്....
നാട്ടുവഴികളില്‍ അമ്മയുടെ ഒക്കത്ത്,
അച്ഛന്റെ കൈവിരല്‍ തുമ്പില്‍ ആദ്യ യാത്രകള്‍....;
പിന്നീടെന്നോ ഒറ്റക്കായി....
ഇടതൊണ്ടുകളുടെ ഉയര്‍ന്ന അതിര് ഭിത്തികല്ക്കിടയിലൂടെ....
കല്ലിളകി മാറിയ നടപ്പാതകളിലൂടെ...;
തൊട്ടാവാടി മുള്ളിന്റെ നോവേറ്റ്....
ആനിക്കാവിളയുടെ മാധുര്യം നുകര്‍ന്ന്...
ബാല്യത്തിലെ യാത്രകള്‍; ഗ്രുഹാതുരത്വമുണര്‍ത്തുന്ന ഓര്മ...;
ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്മാരോടു തല്ലു കൂടി
അന്തിമയങുമ്പോള് വീട്ടിലേക്കുള്ള യാത്ര അന്നൊക്കെ ഭീതിദമായിരുന്നു...
ജീവിതയാത്രയുടെ തുടര്പ്രക്രിയയിലെന്നോ ആ ഭീതി കൈമോശം വന്നു..
എന്നാണെന്നറിയില്ല അതു അതിജീവനത്തിന്റെ പാതയായി...
യാത്രകള്‍ പിന്നേയും ധാരാളം വേണ്ടി വന്നൂ...
നാല്ക്കവലകളില് മുന്നോട്ടു നയിച്ചത് ദിശാബോധം മാത്രം...
വഴിമുട്ടി നിന്നപ്പൊഴൊക്കെ ആരൊക്കെയോ വിരല്‍ ചൂണ്ടി തന്നു..
ലക്ഷ്യം എങെന്നു ഉറപ്പില്ലെങ്കിലും.....
കാലം ഇടത്തൊണ്ടുകള്ക്ക് മേല്‍ അതിവേഗപാത പണിയുമ്പോള്‍....
യാത്രയുടെ വേഗം കൂട്ടേണ്ടിയിരിക്കുന്നൂ...
3 comments:
ആദ്യത്തെ കമന്റ് എന്റെ തന്നെ ആയ്ക്കോട്ടെ....
വരമ്പുകളും ഇടവഴികളും ഒറ്റയടിപ്പാതകളും ഇടനാഴികളും അതിവേഗപാതകളും ഫ്ലൈ ഓവറുകളുമല്ലാം കടന്ന് യാത്രകള്‍ തുടരുകയാണല്ലോ....കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്ന ശ്വാസത്തിന്റെ യാത്രകള്‍ അവസാനിക്കുന്ന നിമിഷം വരെ....
ജീവിതം എന്നത് താത്വിക ദര്‍ശനങ്ങള്‍ക്ക് വളരെ ഫ്ലെക്സിബിള്‍ ആണല്ലേ....??ജീവിതത്തെ നമുക്ക് യാത്രയായി,ഒരു നടന വേദിയായി, ഒരു യുദ്ധമായി,ഒരു ഉത്സവമായി...അങ്ങനെ എങ്ങനെയൊക്കെ നമുക്ക് താരതമ്യപ്പെടുത്താം അല്ലേ...
ഇനിയുള്ള യാത്രകളില്‍ നിന്റെ കൈകളില്‍ കൈകള്‍ കോര്‍ക്കാന്‍ പലരും എത്തട്ടെ എന്ന് ആശംസിക്കുന്നു...
aനാട്ടുവഴികളില്‍ അമ്മയുടെ ഒക്കത്ത്,
അച്ഛന്റെ കൈവിരല്‍ തുമ്പില്‍ ആദ്യ യാത്രകള്‍....;
പിന്നീടെന്നോ ഒറ്റക്കായി...
യാത്ര തുടരുകയാണ്....ഇപ്പോഴും ..
നന്നായിട്ടുണ്ട് ഈ എഴുത്ത്
എഴുത്ത് നന്നായിരിയ്ക്കുന്നു.
Post a Comment